June 6, 2023 Tuesday

വിരമിക്കല്‍ ദിനത്തില്‍ മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര

Janayugom Webdesk
September 2, 2020 3:27 pm

നിരവധി കേസുകള്‍ക്ക് വാദം കേട്ടും വിധി പറഞ്ഞും ശ്രദ്ധയാകര്‍ഷിച്ച ജസ്‌റ്റിസ് അരുണ്‍ മിശ്ര നീണ്ട ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം സുപ്രീംകോടതി ജഡ്‌ജി പദവിയില്‍ നിന്ന് ഇന്ന് വിരമിച്ചു. വിടവാങ്ങല്‍ ചടങ്ങില്‍ താന്‍ കേസുകള്‍ കൈകാര്യം ചെയ്തത് മനസ്സാക്ഷിക്ക് അനുസരിച്ചെന്ന് ജസ്റ്റിസ് അണുണ്‍ മിശ്ര പറഞ്ഞു. 

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് എജി ആഴശ്യപ്പെട്ടെന്നും കോടിയലക്ഷ്യ കേസില്‍ ശിക്ഷ നല്‍ക്കേണ്ടി വന്നു അക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആതേ സമയം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുഷ്യന്ത് ദവെ. 

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് പരാതി ഉന്നയിച്ചത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. സംഭവത്തില്‍ പ്രതിഷേധിച്ച് കാലാവധി പൂര്‍ത്തിയാകുംവരെ സുപ്രീംകോടതിയിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ദവെ പറഞ്ഞു.

ENGLISH SUMMARY:Justice Arun Mishra apol­o­gizes on retire­ment day
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.