ശ്രദ്ധേയമായ നിരവധി കേസുകള്‍ക്ക് വാദം കേട്ടും വിധി പറഞ്ഞും ശ്രദ്ധയാകര്‍ഷിച്ച ജസ്‌റ്റിസ് അരുണ്‍ മിശ്ര നീണ്ട ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം സുപ്രീംകോടതി ജഡ്‌ജി പദവിയില്‍ നിന്ന് ഇന്ന് വിരമിക്കുന്നു. മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവും, പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷയായി വിധിച്ച സുപ്രീംകോടതി ബെഞ്ചിലെ അധ്യക്ഷനുമായ ന്യായാധിപന്‍, ജസ്‌റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ സമീപിച്ചപ്പോള്‍ മുതിര്‍ന്ന ജഡ്‌ജിമാരെ മറികടന്ന് അന്ന് ചീഫ് ജസ്‌റ്റിസായിരുന്ന ദീപക് മിശ്ര, ജൂനിയറായ അരുണ്‍ മിശ്രയെയാണ് കേസ് ഏല്പിച്ചത്.
ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിന്റെ ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന വിധി നല്‍കിയതോടെ തന്റെ അവസാന കോടതി വിധി നല്‍കിയതായി അരുണ്‍ മിശ്ര അറിയിച്ചു. ‘ഭഗവാന്‍ ശിവന്റെ കൃപയാല്‍ അവസാന വിധിയും നല്‍കിക്കഴിഞ്ഞു.’ എന്നാണ് വിധിക്ക് ശേഷം അദ്ദേഹം അറിയിച്ചത്. ജസ്‌റ്റിസ് അരുണ്‍ മിശ്രയുടെ ശ്രദ്ധേയമായ വിധികളിൽ കേരളത്തിലെ ജനങ്ങളോര്‍ക്കുക മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുളള വിധിയാകും. എസ്‌സി-എസ്‌ടി ആക്‌ട് അമെന്‍മെന്റ് ആക്‌ട്, പ്രശാന്ത് ഭൂഷണെതിരെയുളള കോടതിയലക്ഷ്യ വിധി എന്നിവയും അത്തരത്തിലുളളവയാണ്.
ടെലികോം കമ്പനികള്‍ക്ക് അഡ്‌ജസ്‌റ്റ് ചെയ്‌ത മൊത്ത വരുമാന കുടിശിക തീര്‍പ്പാക്കാനുളള ആശ്വാസ ഉത്തരവ് ജസ്‌റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഇന്നലെ രാവിലെ പുറപ്പെടുവിച്ചിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ തന്റെ വിരമിക്കല്‍ ദിനത്തില്‍ യാത്രയയപ്പ് പോലുള്ള ചടങ്ങുകള്‍ അരുണ്‍മിശ്ര വേണ്ടെന്ന് വച്ചു. മധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന എച്ച്‌ജി മിശ്രയുടെ മകനായ അരുണ്‍ മിശ്ര കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നാണ് 2014 ജൂലായില്‍ സുപ്രീംകോടതിയിലേക്ക് എത്തിയത്.
ENGLISH SUMMARY:Justice Arun Mishra will step down today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.