
ചില സംസ്ഥാനങ്ങളിൽ പെൺ ഭ്രൂണഹത്യ മൂലമുണ്ടാകുന്ന ലിംഗാനുപാതം വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്ന. പെൺകുട്ടികൾ അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും വേണമെന്ന് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി യുണിസെഫ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘പെൺകുട്ടികളുടെ സുരക്ഷ: ഇന്ത്യയിൽ അവർക്ക് സുരക്ഷിതവും അനുകൂലവുമായ അന്തരീക്ഷത്തിലേക്ക്’ എന്ന ദേശീയ വാർഷിക പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ജസ്റ്റിസ് നാഗരത്ന. പോഷകാഹാരം, പരിചരണം, ശരിയായ ദിശയിലേക്ക് നയിക്കുക എന്നിവയില്‍ പരാജയപ്പെട്ടാല്‍ പെൺകുട്ടിയെ ഉയർത്തിക്കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും വ്യർത്ഥമാകും.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവൾ ജനിക്കാനുള്ള സാധ്യത, ശരിയായ പോഷകാഹാരം, പരിചരണം, വിദ്യാഭ്യാസം, ഭൗതിക വിഭവങ്ങൾ എന്നിവ ലഭ്യമാക്കുക, സുരക്ഷിതവും സംരക്ഷിതവുമായ അന്തരീക്ഷം, വ്യത്യസ്തമായ സ്വയംബോധം വികസിപ്പിക്കുക, അവൾ ആഗ്രഹിക്കുന്നതെന്തും നേടാൻ കഴിയുക എന്നിവ ഈ രാജ്യത്ത് ജനിക്കുന്ന ഒരു ആൺകുട്ടിയുടേതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.