28 March 2024, Thursday

Related news

March 21, 2024
March 21, 2024
March 20, 2024
March 16, 2024
March 16, 2024
March 16, 2024
March 15, 2024
March 13, 2024
March 13, 2024
March 12, 2024

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2022 8:51 am

രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ധനഞ്ജയ് വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലി കൊടുക്കും.
പതിനാറാമത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.
2024 നവംബര്‍ 10 വരെ രണ്ടു വര്‍ഷമാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ കാലാവധി. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ പിന്‍ഗാമിയായാണ് നിയമനം. 1959 നവംബര്‍ 11ന് മുംബൈയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ജനനം. 2016 മേയ് 13 നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.
അയോധ്യ ഭൂമി തര്‍ക്കം, സ്വകാര്യതയ്ക്കുള്ള അവകാശം, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഉൾപ്പെടെ നിരവധി ഭരണഘടനാ ബെഞ്ചുകളുടെയും സുപ്രീം കോടതിയുടെ സുപ്രധാന വിധികളുടെയും ഭാഗമായിരുന്നു അദ്ദേഹം.
ആധാറിന്റെ സാധുത അംഗീകരിച്ച സുപ്രീംകോടതി ബെഞ്ചിലെ ഏക വിയോജനസ്വരം ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായിരുന്നു. സ്വന്തം പിതാവിന്റെ വിധികള്‍ തിരുത്തിയെഴുതിയെന്ന പ്രത്യേകതയും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഉത്തരവുകള്‍ക്കുണ്ട്.

Eng­lish Sum­ma­ry: Jus­tice DY Chan­dra­chud will take charge today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.