Friday
19 Jul 2019

ലുട്ടാപ്പിയെ ഒഴിവാക്കുകയാണോ..? അല്ലെങ്കില്‍ പിന്നെ ഡിങ്കിനി ആര്..?

By: Web Desk | Saturday 9 February 2019 2:59 PM IST


കഥയിലെ താരം മായാവി ആണെങ്കിലും ഫാന്‍സിന്‍റെ കാര്യത്തില്‍ ലുട്ടാപ്പി തന്നെയാണ് മുന്നിലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. പതിറ്റാണ്ടുകളായി  തോല്‍വികള്‍ ഏറ്റു വാങ്ങിയിട്ടും ഇതുവരെയും തളരാത്ത പോരാട്ട വീര്യം തന്നെയാണ് ലുട്ടാപ്പിയുടേത്.

ഇപ്പോള്‍ പുതിയതായി ഉടലെടുത്തിരിക്കുന്ന പ്രശ്നം മായാവിയും ലുട്ടാപ്പിയും തമ്മിലൊന്നുമല്ല. ബാലരമ ഒരു പുതിയ തീരുമാനമെടുത്തു. ലുട്ടാപ്പിയോട് സാദൃശ്യമുള്ള മറ്റൊരു താരത്തെ കൊണ്ട് വരുന്നുവെന്ന്.

കഥയില്‍ ഡിങ്കിണിയെ അവതരിപ്പിക്കാനുള്ള ബാലരമയുടെ നീക്കത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം നടക്കുന്നത്. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി തുടങ്ങിയ ഹാഷ് ടോഗോട് കൂടിയാണ് ക്യാമ്പയിന്‍. ട്രോളന്‍മാരും ഇത് ഏറ്റെടുത്തതോടെ സംഭവം വൈറലായിയിരുക്കുകയാണ്. എന്നാല്‍ ലുട്ടാപ്പിയെ ഒഴിവാക്കാതെ ഡിങ്കിനിയെ ഉള്‍ക്കൊള്ളിക്കാനാണ് ബാലരമയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Related News