ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിലാണ് രൂക്ഷ വിമർശനവുമായി കുര്യൻ ജോസഫ് രംഗത്ത് വന്നിരിക്കുന്നത്.
ജഡ്ജിമാര്‍ നിഷ്പക്ഷരല്ലെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുന്നത് നല്ലതല്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ഗൊഗോയ് സ്ഥാനാര്‍ത്ഥിയാകുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുന്നതായി രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു. എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കുന്നു എന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം പറയാമെന്നും ഗൊഗോയ് പറഞ്ഞു. ഗുവാഹതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇതിനെതിരെ നിയമ വൃത്തങ്ങളില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.