June 26, 2022 Sunday

ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിനെ എതിർത്ത് ജസ്റ്റിസ് നരിമാൻ

By Janayugom Webdesk
February 3, 2020

ശബരിമല പുനപ്പരിശോധനാ ഹര്‍ജിയില്‍, മതവിശ്വാസവുമായി ബന്ധപ്പെട്ടു കോടതികള്‍ക്കു പരിഗണിക്കാവുന്ന വിഷയങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ചിനു വിട്ട അഞ്ചംഗ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍. പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന കോടതിക്കില്ലാത്ത അധികാരമാണ് ഇക്കാര്യത്തില്‍ അഞ്ചംഗ ബെഞ്ച് പ്രയോഗിച്ചതെന്ന് നരിമാന്‍ പറഞ്ഞു.നിയമ പ്രശ്നങ്ങൾ ഉയർത്തുന്ന ഹർജികളിലാണ് കോടതി ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിലയ്ക്ക് കോടതിയിൽ ഹാജരായിയാണ് നരിമാന്റെ ഇടപെടൽ.നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗബഞ്ച് പറയും.അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ 9 അംഗബഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.അതേസമയം, കേസ് വിശാലബഞ്ചിന് വിട്ടതില്‍ തര്‍ക്കം.ശബരിമല പുനഃപരിശോധന ഹർജികളല്ല പരിഗണിക്കുന്നത്, പരിഗണിക്കുന്നത് ഭരണഘടന പ്രശനങ്ങൾ ആണെന്ന് സുപ്രീംകോടതി.

ശബരിമല വിഷയത്തിൽ വിശാല ബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ.സമാനമായ വിഷയങ്ങൾ പരിഗണിക്കുന്നതിൽ വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ല.

Eng­lish summary:Justice Nari­man oppose Sabari­mala issue

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.