9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024

ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസ്

Jus­tice San­jiv Khan­na is the next Chief Justice
Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2024 10:13 pm

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചതായി കേന്ദ്ര സർക്കാർ. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കും. പിന്നാലെ നവംബർ 11നു സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‍വാളാണ് ഇക്കാര്യം അറിയിച്ചത്. 

അടുത്ത വർഷം മെയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേ​ഹം ആറ് മാസമുണ്ടാകും. പിൻഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിന് നേരത്തെ ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന. 

1960 മെയ് 14 ന് ജനിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. ജില്ലാ കോടതി, തീസ് ഹസാരി കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ അഭിഭാ,കനായി പ്രാക്ടീസ് ചെയ്തു. 2005 ലാണ് ജസ്റ്റിസ് ഖന്നയെ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചത്. 2006 ൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരി 18 നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.