ടിപ്പ് നൽകുന്നേൽ ഇങ്ങനെ നൽകണം: പ്രധാനമന്ത്രിയുടെ ദാനത്തിൽ കോളടിച്ചത് ഇന്ത്യക്കാരന്

Web Desk
Posted on June 27, 2018, 2:50 pm

മോസ്കോ: താൻ സൗമ്യൻ മാത്രമല്ല ദാനശീലം കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇത് നേരിട്ട് അനുഭവിച്ചയാളാണ് ട്രൂഡോയുടെ ദാനശീലത്തിന്റെ കഥ തുറന്നു പറഞ്ഞത്.

ഇന്ത്യക്കാരനായ വിക്രം വിജ് ആണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

ഡൽഹിയിൽ ട്രൂഡോ പങ്കെടുത്ത യോഗത്തില്‍ ഭക്ഷണം ഉണ്ടാക്കിയ ഷെഫാണ് വിക്രം. ഭക്ഷണം ഇഷ്ടമായപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോ വിക്രമിന് ടിപ്പ് നല്‍കിയത് 17,000 ഡോളറാണ്, അതായത് ഏകദേശം പന്ത്രണ്ട് ലക്ഷം രൂപ.

ഇന്ത്യ സന്ദര്‍ശനത്തില്‍ പത്ത് കോടി രൂപയാണ് ഇത്തരത്തില്‍ അധികമായി പ്രധാനമന്ത്രി ചെലവാക്കിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഒരാഴ്ച നീണ്ട തന്റെ ഇന്ത്യ സന്ദര്‍ശനം അബദ്ധങ്ങളുടെയും മണ്ടത്തരങ്ങളുടെയും ഘോഷയാത്രയായിരുന്നുവെന്ന് പാര്‍ലമെന്ററി പ്രസ് ഗാലറി ഡിന്നറില്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളിട്ട് പൊതുവേദികളില്‍ പോയതിനെ അദ്ദേഹം സ്വയം പരിഹസിക്കുകയും ചെയ്തു.