Web Desk

ടൂറിന്‍

January 11, 2021, 3:52 pm

യുവന്റസിന് തുടര്‍ച്ചയായ മൂന്നാം വിജയം; റോണോ റെക്കോര്‍ഡിനൊപ്പം

Janayugom Online

ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്റസിന് തുടര്‍ച്ചയായ മൂന്നാം വിജയം. സസൗളയെ ഒന്നിനെതിരെ മൂന്ന് ഗോളിന് യുവന്റസ് പരാജയപ്പെടുത്തി. രണ്ടാം പകുതിയിലാണ് യുവന്റസ് മുന്ന് ഗോളുകളും പിറന്നത്. ഡാനിലോ, ആരോൺ റാംസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് യുവെയുടെ ഗോളുകൾ നേടിയത്. ഇതോടെ പ്രൊഫണല്‍ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന ജോസഫ് ബികാന്റെ റെക്കോർഡിനൊപ്പമെത്തി റൊണാൾഡോ. ഇരുവർക്കും 759 ഗോൾ വീതമാണ്. 16 കളിയിൽ 33 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് യുവന്റസ്.

Eng­lish sum­ma­ry: Juven­tos won the match against sassuolo

You may also like this video: