February 8, 2023 Wednesday

Related news

January 31, 2023
January 20, 2023
December 27, 2022
December 14, 2022
October 31, 2022
October 20, 2022
October 16, 2022
October 4, 2022
September 29, 2022
September 22, 2022

12 വർഷങ്ങൾക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക്; മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടില്‍ ‘കാതൽ’ന് തുടക്കം

മഹേഷ് കോട്ടയ്ക്കല്‍ 
October 20, 2022 7:21 pm

മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിലെത്തുന്ന’കാതലി‘ന്റെ ചിത്രീകരണം ആരംഭിച്ചു. 12 വർഷങ്ങൾക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. കൊച്ചി പാരിഷ് ഹാളിൽ നടന്ന പൂജയില്‍ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും സിനിമയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.

സിനിമ പ്രേമികള്‍ ഒന്നടങ്കം സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തപ്പോള്‍ തന്നെ ഏറെ സന്തോഷത്തിലാണ്. കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്ത് അടക്കമുള്ള കാര്യങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. തീര്‍ത്തും യാദൃച്ഛികമായാണ് ഞാനും സുഹൃത്ത് പോൾസണും ഈ കഥയിലേക്കെത്തുന്നതെന്നും എഴുത്തുകാരിൽ ഒരാളായ ആദർശ് സുകുമാരൻ ജനയുഗത്തോട് പറഞ്ഞു.

കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കാതല്‍. വലിയൊരു താരനിരയുള്ള സിനിമയല്ല, ഫീല്‍ഗുഡ് മൂവിയായിരിക്കും, കൂടുതല്‍ കാര്യങ്ങള്‍ ചിത്രത്തെ കുറിച്ച് പറയുന്നില്ല. കൊച്ചിയിലും പരിസര പ്രേദേശങ്ങളിലുമാണ് ഷൂട്ടിങ്ങ് നടക്കുക. ആരേയും മനസ്സില്‍ കണ്ട് എഴുതിയതല്ലഈ ചിത്രമെങ്കിലും കഥയുമായി ജിയോ ചേട്ടന്റെ അടുത്ത് എത്തിയപ്പോഴാണ് മമ്മൂക്കയെ നായകനാക്കി ചിത്രം ചെയ്യാമെന്ന തീരുമാനത്തിലേക്കെത്തിയത്. പിന്നീട് നായികയെ കണ്ടെത്തുക എന്ന ലക്ഷ്യമായിരുന്നു. മമ്മൂക്കയുമായുള്ള ചര്‍ച്ചവേളയിലാണ് നായിക ആര് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. നമുക്ക് ജ്യോതികയെ നോക്കാം എന്ന് മമ്മൂക്ക തന്നെ പറയുകയായിരുന്നു. സത്യത്തില്‍ ഇത്തരത്തിലൊരു ചിന്ത ഇക്ക പറയുന്നതുവരെ ടീമിലാര്‍ക്കും ഉണ്ടായിരുന്നില്ല. ഫസ്റ്റ് ലുക്ക് പോസ്റ്റർ ജ്യോതികയുടെ പിറന്നാൾ ദിനത്തിൽ റിലീസായപ്പോൾ ജ്യോതികയും സൂര്യയും ഞങ്ങളോട് സന്തോഷം അറിയിച്ചിരുന്നു. അവരുമായും നല്ല ബന്ധം ഉണ്ടാക്കാന്‍ സാധിച്ചു എന്നതും സന്തോഷം- ആദർശ് പറഞ്ഞു.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. തിരക്കഥ: ആദർഷ് സുകുമാരൻ, പോൾസൺ സ്കറിയ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.  ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.

Eng­lish Summary:Jyothika to Malay­alam after 12 years; Mam­moot­ty and Jio Baby ‘Kathal’ movie begins
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.