ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Web Desk
Posted on July 07, 2019, 10:51 am

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സിന്ധ്യയുടെയും രാജി.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്നായിരുന്നു ഇത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപക് ബാബ്‌റിയ, വിവേക് തന്‍ഖ തുടങ്ങിയ മറ്റു പല മുതിര്‍ന്ന നേതാക്കളും രാജിവെച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്.

You May Also Like This: