Web Desk

ന്യൂഡൽഹി

March 10, 2020, 12:21 pm

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു

Janayugom Online

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു. രാജി കത്ത് സോണിയ ഗാന്ധിക്ക് കൈമാറി.പാർട്ടി അവഗണിക്കുന്നുവെന്നും രാജി അല്ലാതെ മറ്റൊരു വഴിയുമില്ലയെന്ന് സിന്ധ്യ പറഞ്ഞു. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന സൂചനയുമുണ്ട്. അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി സമർപ്പിച്ചത്.

സിന്ധ്യയുടെ പുതിയ നീക്കങ്ങങ്ങളുടെ സാഹചര്യത്തിൽ കോൺഗ്രസ് അടിയന്തര ചർച്ചകൾ നടത്തുന്നുണ്ട്. ഡൽഹിയിലും കമൽ നാഥിന്റെ വസതിയിലും ചർച്ചകൾ സജീവമായി നടക്കുകയാണ്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അധ്യക്ഷന് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയാണ് നിലവിൽ.

ENGLISH SUMMARY: Jyothirad­hithya sind­hya resign from congress

YOU MAY ALSO LIKE THIS VIDEO