October 1, 2022 Saturday

Related news

September 16, 2022
March 12, 2022
March 7, 2022
October 21, 2021
February 26, 2021
October 17, 2020
July 31, 2020
May 20, 2020
May 20, 2020
May 18, 2020

കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് മോഷണം: പ്രതി പിടിയില്‍

Janayugom Webdesk
പാലക്കാട്
February 26, 2021 9:12 am

കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെ ആണ് അറസ്റ്റിലായത്. പാലക്കാട് നിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. രാത്രിയാത്രയ്ക്ക് വണ്ടി കിട്ടാഞ്ഞതിനാൽ ബസ് എടുക്കുകയായിരുന്നെന്നാണ് എന്ന് അനി പറഞ്ഞു .എന്നാൽ ഇയാള്‍ സ്ഥിരം വാഹന മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു. 

ഫെബ്രുവരി എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷണം പോയത്. പിന്നീട് പാരിപ്പള്ളിയില്‍ ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും മോഷ്ടാവാരെന്ന് കണ്ടെത്താനായിരുന്നില്ല. 

Eng­lish sum­ma­ry: KSRTC Bus theft case updates
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.