Web Desk

കൊച്ചി

April 09, 2021, 5:07 pm

ബാബുവിന് പാരവെച്ചു സാബുവിനെ പുറത്താക്കണമെന്ന് ആവശ്യം

Janayugom Online

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രതിസന്ധി ഒഴിയുന്നില്ല. ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച കെപിസിസി അംഗം എ ബി സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തി രംഗത്തെത്തിയ സാബു തെരഞ്ഞെടുപ്പിന്റെ തലേ ദിവസം നടത്തിയ പ്രസ്താവന ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തല്‍”.നീണ്ട 40 വർഷത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ, ആൾക്കൂട്ടവും ആരവവും പ്രസംഗവുമില്ലാത്ത ഒരു തെരഞ്ഞെടുപ്പ് കാലം .…
ചുറ്റും നടക്കുന്ന പലതും കണ്ടും കേട്ടും വ്യാകുലപ്പെട്ടും; പുതിയ കാലത്തിന്റെ പ്രവണതകളോട് പ്രതിഷേധിച്ചും പ്രതികരിച്ചും കഴിയും കാലം. രാഷ്ട്രീയ സാമ്രാജ്യത്തിലെ പാത്രിയാർക്കീസ് പ്രഥമൻമാരുടെ കൽപ്പനയുടെ കാർക്കശ്യം വീണ്ടും ഒരിക്കൽ കൂടി അനുഭവിച്ചറിഞ്ഞപ്പോൾ ; കനലെരിയുംമനസ്സിന്റെ ചൂടും ചൂരും സ്വയം ആവാഹിച്ചെടുത്തു.
ഇഷ്ടങ്ങൾ മാറുമ്പോൾ എല്ലാം മറക്കുന്നവരും ;പുതിയ മാറ്റങ്ങളെ അരിയിട്ട് വാഴ്ച നടത്തിയവരും ;സൗഹൃദത്തിന്റെ മേലങ്കിയണിഞ്ഞ് കൂടെ കൂടിയവരും .…. ഉറക്കെ പറയുന്ന സത്യത്തെക്കാൾ പതുക്കെ പറയുന്ന പൊളിവചനത്തിനാണ് ആയുസ്സ് എന്ന തിരിച്ചറിവ് എന്നിലേക്ക് എത്തുന്നു.
40 ദിവസത്തിലെ ശൂന്യത നൽകിയ ജീവിതാനുഭവ പാഠങ്ങൾ ; നഷ്ടങ്ങളെ ഇഷ്ടങ്ങളാക്കാനും ; ലക്ഷ്യത്തിലെത്താൻ, നേരെ മാത്രം നോക്കി കാലം നൽകിയ കരുത്തുമായി മുന്നോട്ട് .….ഇതായിരുന്നു തിരഞ്ഞെടുപ്പിന്റെ തലേന്ന് പുറത്തിറക്കിയ ഫേസ്ബുക്‌ പോസ്റ്റ് . യോഗത്തിൽ സാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഏകകണ്‌ഠേന പ്രമേയം പാസാക്കി. യുഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ കെ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് എബി സാബു ആരോപിച്ചത്. ബാര്‍ കോഴ കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മറിച്ചുള്ള അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും സാബു പറഞ്ഞിരുന്നു. മണ്ഡലത്തില്‍ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഗുണം ബിജെപിക്കാണെന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയാണെന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.

Eng­lish sum­ma­ry; k babu lat­est updation

you may also like this video;