27 March 2024, Wednesday

തെരഞ്ഞെടുപ്പ് ഹര്‍ജി: കെ ബാബു വിശദീകരണ പത്രിക നല്‍കണം

Janayugom Webdesk
കൊച്ചി
October 22, 2021 9:31 pm

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബുവിനോട് വിശദീകരണ പത്രിക സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ കേസിൽ എതിർ കക്ഷിയായിരുന്ന ബിജെപി സ്ഥാനാർത്ഥി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരായില്ല. 

ഇതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെ നാല് എതിർകക്ഷികളുടെ ഭാഗം കേൾക്കാതെ നടപടികൾ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ ബാബുവിന് അനുകൂലമായി ബിജെപി വോട്ട് മറിച്ചു എന്ന ആരോപണം നിലനിൽക്കേയാണ് എതിർകക്ഷിയായ ബിജെപി സ്ഥാനാർത്ഥിയുടെ നിസ്സഹകരണം. കേസ് പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി.
eng­lish sum­ma­ry; K Babu should file an explana­to­ry memorandum
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.