കെ ദാമോദരന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പൊതുസഞ്ചയത്തിലേക്ക്

Web Desk

തിരുവനന്തപുരം:

Posted on July 03, 2020, 7:00 am

പ്രമുഖ കമ്മ്യൂണിസ്റ്റ് ചിന്തകനും സിപിഐ നേതാവുമായിരുന്ന കെ ദാമോദരന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഓണ്‍ലെെനായി പൊതുസഞ്ചയത്തില്‍ ലഭ്യമാക്കുന്നു. കെ ദാമോദരന്റെ ചരമവാര്‍ഷികദിനമായ ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സമര്‍പ്പണം ഔപചാരികമായി പ്രഖ്യാപിക്കുന്നത്.

പ്രഭാത് ബുക്ക് ഹൗസ് പത്ത് വാല്യങ്ങളായി പ്രസിദ്ധീകരിച്ച കെ ദാമോദരന്റെ സമ്പൂര്‍ണ്ണകൃതികള്‍ സായാഹ്ന ഫൗണ്ടേഷനാണ് ഓണ്‍ലെെനായി ലഭ്യമാക്കുന്നത്. ഇന്ന് വെെകുന്നേരം ആറ് മണിക്ക് ഗൂഗിള്‍മീറ്റ് വഴി സംഘടിപ്പിക്കുന്ന പ്രകാശന ചടങ്ങില്‍ പ്രശസ്ത കവികളായ കെ ജി ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, കഥാകാരന്‍ സഖറിയ, കെ ദാമോദരന്റെ പുത്രനും പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ കെ പി ശശി, പ്രഭാത് ബുക്ക് ഹൗസ് ചെയര്‍മാന്‍ സി ദിവാകരന്‍, സായാഹ്ന ഫൗണ്ടേഷന്റെ സ്ഥാപകന്‍ സി വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ENGLISH SUMMARY: k damodaran books

YOU MAY ALSO LIKE THSI VIDEO