കാശ്മീര്‍ ടൈംസ് ചീഫ് എഡിറ്റര്‍ അനുരാധ ബക്ഷിന്‍
മലപ്പുറം: കാശ്മീരിനെ ഇന്ത്യയോട് കൂടുതല്‍ അടുപ്പിക്കാനാണെന്ന് പറഞ്ഞ് 370-ാം വകുപ്പ് എടുത്ത് മാറ്റി കേന്ദ്ര സര്‍ക്കാര്‍ കാശ്മീര്‍ ജനതയെ രാജ്യത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്തതെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും കാശ്മീര്‍ ടൈംസ് ചീഫ് എഡിറ്ററുമായ അനുരാധ ബക്ഷിന്‍, മലപ്പുറത്ത് കെ ദാമോദരന്‍ സ്മാരക ദേശീയ സെമിനാര്‍ ഭാരത ദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹിന്ദുത്വ അജണ്ടയുടെ പരീക്ഷണശാലയായി ആര്‍എസ്എസ് കാശ്മീരിനെ മാറ്റി കഴിഞ്ഞു. എല്ലാ പൗരാവകാശങ്ങളും താഴ്‌വരയില്‍ ചവിട്ടി മെതിക്കുകയാണ് ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ വിഛേദിക്കപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. മുന്‍നിര നേതാക്കളും പൊതുപ്രവര്‍ത്തകരും വീട്ടു തടങ്കലിലോ ജയിലിലോ അകപ്പെട്ടിരിക്കുകയാണ്. കുട്ടികളെ പോലും അറസ്റ്റ് ചെയ്ത് ജയിലില്‍ അയക്കുന്ന കിരാത നടപടിയുമായി മുന്നോട്ടു പോകുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. ഈ ദയനീയ സാഹചര്യത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ പാലിക്കുന്ന മൗനം അതിഭീകരതയാണ്. സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും സാധ്യമാകാത്ത സ്ഥിതിയാണ്. സര്‍ക്കാരിന്റെ നടപടികളെ എതിര്‍ക്കാന്‍ കാശ്മീരിലെ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല.
പല പത്രങ്ങളും പ്രസിദ്ധീകരണം മുടങ്ങുകയോ പ്രസിദ്ധീകരിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ്, ഭയം കൊണ്ട് ഒന്നും പറയാന്‍ കഴിയുന്നില്ല. രാഷ്ട്രീയം എഴുതാന്‍ അവകാശം ഇല്ലെന്നും മാത്രമല്ല ഗവ. നല്‍കുന്ന വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കേണ്ട ഗതികേടിലാണ് ചിലര്‍. കാശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ തമസ്‌കരിക്കുന്ന രാജ്യത്തെ ബഹു ഭൂരിപക്ഷം മാധ്യമങ്ങളും സാധാരണ മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നവരല്ല. ബോളിവുഡും നക്ഷത്ര വിവാഹങ്ങളും തലക്കെട്ടാക്കുന്ന ഇവര്‍ക്ക് മുന്നില്‍ രാജ്യത്തെ പട്ടിണി പാവങ്ങളോ കര്‍ഷകരോ തൊഴിലാളികളോ വിഷയമേ അല്ല. ഗൗരവകരമായ വിഷയങ്ങള്‍ ഇന്ന് രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നില്ല. നീതി രഹിതമായ ഒരു ബാലന്‍സിങ്ങ് ആണ് ഇക്കൂട്ടര്‍ നടത്തുന്നത്. ഇത് രാജ്യത്തോടു ചെയ്യുന്ന കടുത്ത അനീതിയാണ്. രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ അധികാരത്തിന്റെ ഇടനാഴിയില്‍ വിരുന്നുക്കാര്‍ മാത്രമാണ്. ഇന്ത്യന്‍ ജനാധ്യപത്യം അടിയന്താരാവസ്ഥയെ നേരികൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തെ അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തില്‍ പോലും ഭരണകൂടത്തെ ബിജെപി ആര്‍എസ്എസിനെയും പാടി പുകഴ്ത്തുന്ന മാധ്യമ സ്ഥാപനങ്ങള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്ന് അനുരാധ പറഞ്ഞു.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്ന ദൗത്യത്തിലേക്ക് മാധ്യമങ്ങള്‍ തിരിച്ചുവരേണ്ടതുണ്ട്. രാജ്യത്തെ എന്‍ആര്‍സിക്കും സിഎഎ ക്കുമെതിരെ ഇന്ത്യയിലെ മതേതര ജനക്കൂട്ടം നടത്തുന്ന മഹത്തായ പ്രക്ഷോഭങ്ങള്‍ പ്രതീക്ഷനിര്‍ഭരമാണ്, ജനകീയ മുന്നേറ്റം രാജ്യത്തിന്റെ മുക്കിലും മൂലയിലും രൂപപ്പെട്ടു വരുന്നു. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് ജനകീയ പ്രക്ഷോഭം മാധ്യമങ്ങള്‍ ഏറ്റെടുക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് ഈ വിഷയത്തില്‍ മറ്റാരേക്കാളും ഉത്തരവാദിത്വം ഉണ്ടെന്നും അനുരാധ പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളുടെ വിശ്വാസ്യത അപകടത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
തുടര്‍ന്ന് സംസാരിച്ച ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. സത്യമല്ലെന്ന് ഉറപ്പുണ്ടായിട്ടും ചിലകാര്യങ്ങളില്‍ അന്ധമായി വിശ്വസ്സിക്കുന്ന ജനങ്ങള്‍ തന്നെയാണ് മാധ്യമങ്ങളുടെ നിഷ്പക്ഷതക്ക് കടുത്ത വെല്ലുവിളി. പക്ഷപാതികളായ മാധ്യമങ്ങള്‍ക്ക് ഉയര്‍ന്ന റേറ്റിംങ് നല്‍കുന്നവര്‍ തന്നെയാണ് അസത്യ പ്രചാരണത്തിന് കുടപിടിക്കുന്നതെന്നും ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും ഒട്ടും സങ്കോചമില്ലാതെ വര്‍ഗ്ഗീയത വിളമ്പാന്‍ ചിലര്‍ക്ക് കഴിയുന്നതും കയ്യടിക്കാന്‍ ആളുണ്ടെന്ന ബോധ്യമാണ്. അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമാണ് കാശ്മീരിലെ സംഭവ വികാസങ്ങള്‍ വലിയ കാലതാമസ്സമില്ലാതെ കാശ്മീര്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും.
ജനാധ്യപത്യ ധ്വംസനത്തിനെതിരെ പൊരുതുന്ന സിവില്‍ സമൂഹത്തോടൊപ്പം മാധ്യമങ്ങള്‍ നിലയുറപ്പിക്കേണ്ടതുണ്ട് സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് പിന്തുണ നല്‍ക്കാന്‍ പൊതുസമൂഹവും തയ്യാറാകണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബ്രിട്ടീഷ് കാലത്ത് രാജ്യത്തെ മാധ്യമങ്ങളില്‍ ചേക്കേറിയ സവര്‍ണാനുകൂല സ്വഭാവം ഇന്നും നിലനില്‍ക്കുകയാണെന്ന് ദി ട്രിബ്യൂണ്‍ ഡപ്യൂട്ടി എഡിറ്റര്‍ സന്ദീപ് ദീക്ഷിത് പറഞ്ഞു. തൊഴിലാളികളുടെയും ന്യൂനപക്ഷങ്ങളുടെയും ശ്രദ്ധ ഏറ്റെടുക്കാന്‍ ഇന്നും മാധ്യമങ്ങള്‍ മടിക്കുകയാണ്. സാങ്കേതിക രംഗത്തുണ്ടായ പുരോഗതി മാധ്യമങ്ങളില്‍ എല്ലാവരുടെയും ശബ്ദം അടയാളപ്പെടുത്താന്‍ അവസരം തുറന്നിരിക്കുകയാണെന്നും സന്ദീപ് പറഞ്ഞു. ജനയുഗം എഡിറ്റര്‍ രാജാജി മാത്യൂതോമസ് അധ്യക്ഷനായി. അഡ്വ. എം കേശവന്‍ നായര്‍ സ്വാഗതവും അഫ്‌സല്‍ പന്തല്ലൂര്‍ നന്ദിയും പറഞ്ഞു. ബിനോയ് വിശ്വം എം പി, അഡ്വ. കെ പ്രകാശ്ബാബു എന്നിവര്‍ ഉപഹാരം നല്‍കി.
സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു
മലപ്പുറം: ജുഡീഷ്യറി സ്വതന്ത്രവും നിക്ഷ്പക്ഷവുമാകണമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ഭാരത ദര്‍ശനം സെമിനാറില്‍ അതിജീവനപാതയെന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകള്‍ ജുഡീഷ്യറിയെ മാറ്റി മറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ മതേതര പുരോഗമന ശക്തികള്‍ സര്‍വ്വ ശക്തിയുപയോഗിച്ച് ചെറുത്ത് തോല്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നില്ല. കൊളീജിയം സമ്പ്രദായം ഭരണഘടനയില്‍ പറയുന്നതല്ല. ജുഡീഷ്യറിയിലെ നിയമനത്തിനു വേണ്ടി ജുഡീഷ്യല്‍ കമ്മീഷന്‍ നിയമം കൊണ്ടുവന്നത് ഭരണഘടനാപരമല്ലെന്ന് വിധി പറഞ്ഞത് സുപ്രീം കോടതിയാണ്. ജനങ്ങളുടെ വിശ്വാസം നില നിര്‍ത്താന്‍ ജുഡീഷ്യറിയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടേയും ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയാതെ പോകുന്നു.
പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍മാര്‍ എന്നിവര്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കുന്നുണ്ടോയെ
രാജ്യത്തിന്റെ ചരിത്രത്തെ അപമാനകരമാം വിധം വക്രീകരിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് പ്രമുഖ ചരിത്രകാരിയും ജെഎന്‍യു മുന്‍ ചരിത്ര അധ്യാപികയുമായിരുന്ന ഡോ. മൃദുല മുഖര്‍ജി അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരുടെ മുന്നില്‍ വച്ച് ഗണേശ വിഗ്രഹത്തെ ചൂണ്ടി കാട്ടി പ്ലാസ്റ്റിക് സര്‍ജറിയും കൗരവരെ ഉദ്ധരിച്ച് ടെസ്റ്റ് ട്യൂബ് ശിശുവിനെ കുറിച്ചും പ്രസംഗിക്കുന്നത് അസംബന്ധമാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നു. നെഹ്‌റുവും കോണ്‍ഗ്രസുമാണ് ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി എന്ന കള്ളം പറയുന്നത് സ്വന്തം ചെയ്തികള്‍ മറച്ചുവെക്കാനാണെന്ന് അവര്‍ പറഞ്ഞു.
സമ്പദ് വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴും കോര്‍പ്പറേറ്റുകള്‍ക്ക് കൈഅയഞ്ഞ സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്ലാനിംഗ് ബോര്‍ഡ് അംഗം രവി രാമന്‍ പറഞ്ഞു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കായി ആറരലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. തൊഴില്‍ രാഹിത്യം വര്‍ദ്ധിച്ചു. ഇതെല്ലാം മറച്ചു വെക്കാന്‍ ഭരണഘടനയെ തകര്‍ക്കാനും മതവിരോധം വളര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമമെന്നും കോര്‍പ്പറേറ്റ് മുതലാളിത്വം വര്‍ദ്ധിച്ച് വരുന്ന കാലഘട്ടമാണെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് രാജ്യത്തിന്റെ പോക്കെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ ബാങ്കിംഗ് മേഖലകളില്‍ 10 പൊതുമേഖലാ ബാങ്കുകളെ ലയനത്തിലൂടെ നാലായി മാറ്റി മേഖലയെ ആകെ തകര്‍ത്തു എന്നതും യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉപഹാരം നല്‍കി. അഡ്വ. കെ മോഹന്‍ദാസ് അധ്യക്ഷനായി. അഡ്വ. പി പി ബാലകൃഷ്ണന്‍ സ്വാഗതവും എം കെ മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.
അസമത്വം ഇല്ലാതാക്കാന്‍ മതത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാം: എം എ ബേബി
മലപ്പുറം: സമൂഹത്തിന്റെ അസമത്വത്തിന് വിരാമമിടാന്‍, മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ മതത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാമെന്നും മതവിശ്വാസവുമായി ഒരു മുഖാമുഖത്തിന്റെ സാധ്യതയുണ്ടെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മലപ്പുറത്ത് കെ ദാമോദരന്‍ സ്മാരക ദേശീയ സെമിനാറില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാവി വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന ശക്തികളെ സഹായിക്കുന്ന രീതിയില്‍ മതസത്വ രാഷ്ട്രീയമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. ഇതില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഇടതുപക്ഷത്തിന് ഉത്തരവാദിത്വമുണ്ട്. മൂലധന ശക്തികളുടെ കാര്യസ്ഥപണിയാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഹൈന്ദവവത്ക്കരിക്കാനും ഹൈന്ദവതയെ സൈനീക വത്കരിക്കുകയുമെന്ന സവര്‍ക്കറുടെ ആശയമാണ് ആര്‍എസ്എസ് രാജ്യത്ത് നടപ്പാക്കുന്നത്.
ഇതിനെയെല്ലാം നേരിടണമെങ്കില്‍ ഇടതുപക്ഷത്തിന്റെ ആന്തരിക ശക്തി വര്‍ധിപ്പിക്കേണ്ടതുണ്ട്. ഓരോ പാര്‍ട്ടികളും സംഘടനകളും തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ഇടപ്പെടണം. ഭൂതകാലത്തെ ആലോചിച്ച് ഊറ്റംകൊള്ളലല്ല ഇന്നിന്റെ ആവശ്യം. വര്‍ത്തമാനവും ഭാവിയുമാണ് പ്രധാനം. ഫ്യൂഡല്‍ കാലഘട്ടത്തില്‍ മാത്രമല്ല, മുതലാളിത്ത കാലത്തു പോലും ജാതിയും മതവുമെല്ലാം ചൂഷണത്തിനുള്ള ഉപകരണമായി മാറുന്നു. ഇതിനെല്ലാം മാറ്റം വരേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരായ പോരാട്ടത്തില്‍ എല്ലാ ഭിന്നതകളും മാറ്റി വെച്ച് ഇടതുപക്ഷ ധാരകളെല്ലാം ഐക്യപ്പെടണമെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രു ആര്‍എസ്എസാണ് ഇടതുപക്ഷത്തിന് കരുത്ത് പകരുന്ന ക്രിയാത്മക വിമര്‍ശനങ്ങളെ ഇടതുപക്ഷം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസത്തിന്റെ മാനവികമുഖം തിരിച്ചറിയലാണ് വര്‍ത്തമാനകാല ഇടതുപക്ഷത്തിന്റെ ദൗത്യമെന്ന് ഹമീദ് ചേന്നമംഗലൂര്‍ പറഞ്ഞു. മതാത്മക ലോകവീക്ഷണത്തിന് പകരം മതേതരവും ഭൗതികാത്മകവുമായ ലോകവീക്ഷണത്തിലേക്ക് ഇന്ത്യന്‍ ജനതയെ നയിക്കുന്നതില്‍ ഇടതു പക്ഷത്തിന് വീഴ്ചയുണ്ടായി. ഹിന്ദുത്വ വാദവും ഇസ്ലാമിസ്റ്റുകളും ഒരേ പോലെ ഇരുട്ടാണ്, ഇവരെ മതനിരപേക്ഷതയുടെ വെളിച്ചം കൊണ്ട് നേരിടണം ചേന്നമംഗലൂര്‍ പറഞ്ഞു. പി സന്തോഷ് കുമാര്‍ അധ്യക്ഷനായി. ഇ സെയ്തലവി സ്വാഗതവും സി എച്ച് നൗഷാദ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.