ഗായകൻ കെജെ. യേശുദാസിൻെറ ഇളയ സഹോദരൻ കെജെ. ജസ്റ്റിൻ മുങ്ങിമരിച്ച നിലയിൽ. വല്ലാർപാടം ഡി.പി വേൾഡിനടുത്ത കായലിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് അത്താണിയിൽ സെൻറ് ആൻറണീസ് പള്ളിക്കു സമീപം താമസിക്കുകയായിരുന്നു ഇദ്ദേഹം.
ഫോർട്ട്കൊച്ചിയിലെ സംഗീതജ്ഞനും നാടകനടനുമായ പരേതരായ അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ മകനാണ്. യേശുദാസിനെക്കൂടാതെ ആൻറപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ് സഹോദരങ്ങൾ. മുളവുകാട് പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
English summary: k j yesudas younger brother drowned to death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.