തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിന്റെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ എത്തിച്ച പെൺകുട്ടിക്ക് സൗജന്യ ചികിത്സ നൽകാൻ നിർദേശം നൽകി ആരോഗ്യ മന്ത്രി. ജനുവരി ആറിനാണ് 17 വയസ്സുള്ള പെൺകുട്ടിയെ യുവാവ് കാക്കനാട് കസുമഗിരി ആശുപത്രിക്ക് സമീപം വെച്ച് പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചത്. പെൺകുട്ടിയുടെ ശരീരമാസകലം യുവാവ് കുത്തിപ്പരിക്കേൽപിച്ചു. അതിന് ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് പടമുഗള്‍ സ്വദേശിയായ അമലിനെ(20) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.
English summary: K K Shailaja, Girl stabbed and attacked