September 26, 2022 Monday

Related news

September 20, 2022
September 6, 2022
August 30, 2022
August 21, 2022
August 15, 2022
August 15, 2022
August 5, 2022
June 23, 2022
January 15, 2022
December 29, 2021

കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ

Janayugom Webdesk
തിരുവനന്തപുരം
September 6, 2020 7:44 pm

പത്തനംതിട്ടയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംഭവം അറിഞ്ഞയുടൻ തന്നെ പ്രശ്നത്തിലിടപെടുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ആംബുലൻസ് ഡ്രൈവറെ പിരിച്ചു വിടുന്നതിന് 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ജി. വി. കെ. ഇ. എം. ആർ. ഐയോട് ആവശ്യപ്പെട്ടു. ആംബുലൻസ് ഡ്രൈവറെ പിരിച്ചു വിട്ടതായി ജിവികെ അറിയിച്ചിട്ടുണ്ട്. നല്ല പ്രവർത്തന പരിചയമുള്ള ആളുകളെയാണ് ആംബുലൻസിൽ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2014–2015ൽ ആലപ്പുഴ ജില്ലയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലൻസ് ജീവനക്കാർ. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ്. കനിവ് 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടൻ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: K K SHAILAJA TEACHER’S RESPONSE ON AMBULANCE INCIDENT

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.