Web Desk

തിരുവനന്തപുരം

January 14, 2021, 2:43 pm

കോവിഡിനെ ചെറുക്കാനുളള യുദ്ധത്തില്‍ പ്രധാന ആയുധമാണ് പുറത്തെടുക്കുന്നത്: ആരോഗ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണത്തിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിജയകരമായി തന്നെ വാക്സിൻ വിതരണം പൂര്‍ത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ ചെറുക്കാനുളള യുദ്ധത്തില്‍ പ്രധാന ആയുധമാണ് പുറത്തെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാക്സിൻ എടുക്കുന്നതില്‍ ആശങ്ക വേണ്ട. എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കില്‍ പേടിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വാക്സിൻ വരുന്നതോടെ കൂടുതല്‍ പേരെ സുരക്ഷിതരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഡോസ് എടുത്താല്‍ എടുത്ത് കഴിഞ്ഞാല്‍ മുൻകരുതല്‍ ഉപേക്ഷിക്കരുതെന്നും മുൻകരുതല്‍ എപ്പോഴും തുടരണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്സിൻ ശില്‍പശശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY: k k shy­la­ja about covid vaccine

YOU MAY ALSO LIKE THIS VIDEO