Web Desk

തിരുവനന്തപുരം

June 23, 2020, 9:12 pm

നിപ പ്രതിരോധം കോവിഡിനെ നേരിടുന്നതിൽ വളരെയധികം സഹായകമായി:ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ

Janayugom Online

നിപ പ്രതിരോധം കോവിഡിനെ നേരിടുന്നതിൽ വളരെയധികം സഹായകമായിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ പറഞ്ഞു. നിപയെയും രണ്ടു പ്രളയത്തെയും കേരളം നേരിട്ടു.ഈ അനുഭവം കൂടുതൽ കരുത്തും ന്യുനതകളും തിരിച്ചറിയാൻ സഹായിച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് കോവിഡിന്റെ വ്യാപന തോത് കുറയ്ക്കുക, മരണം കുറയ്ക്കുക എന്നതിനാണ് കൂടുതൽ ഊന്നൽ നൽകിയത്. കോവിഡിന്റെ പ്രാദേശിക വ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. പൊതു ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ യാതൊരു വിധ വിട്ടു വീഴ്ച്ചയും പാടില്ല എന്നതാണ് നിപയും പ്രളയവും പഠിപ്പിച്ച പാഠമെന്ന് മന്ത്രി പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ പൊതുപ്രവര്‍ത്തകരുടെ പങ്ക് എന്ന വിഷയത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ദക്ഷിണ കൊറിയന്‍ മന്ത്രി എന്നിവര്‍ക്കൊപ്പം മന്ത്രി ശൈലജയും പങ്കെടുത്തു. ആറ് പേരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ENGLISH SUMMARY: K K Shy­la­ja teacher in UN webnar

YOU MAY ALSO LIKE THIS VIDEO