September 29, 2022 Thursday

Related news

March 10, 2021
February 13, 2021
January 22, 2021
November 16, 2020
October 26, 2020
October 20, 2020
October 5, 2020
August 3, 2020
July 24, 2020
July 10, 2020

കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ; ബിബിസിയിൽ അതിഥിയായി കെ കെ ശൈലജ ടീച്ചർ

Janayugom Webdesk
തിരുവനന്തപുരം
May 19, 2020 8:38 am

ബിബിസിയിൽ അതിഥിയായി കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. കൊറോണ പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികൾ പങ്കുവെയ്ക്കുന്നതിനാണ് മന്ത്രി ബിബിസിയിൽ അതിഥിയായി എത്തിയത്. ബിബിസിയിലെ അവതാരികയും ആരോഗ്യ മന്ത്രിയും തമ്മിലുള്ള സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

അവതാരികയുടെ ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായുമുള്ള മറുപടിയാണ് മന്ത്രി നൽകിയത്. പ്രവാസികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, എന്നിവരുടെ മടങ്ങി വരവിനെക്കുറിച്ചും ചോദ്യം ഉയർന്നിരുന്നു. ആർദ്രം പദ്ധതി, സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് എല്ലാം ചോദ്യങ്ങളിൽ അവതാരിക ഉൾപ്പെടുത്തി. വിവിധ രാജ്യാന്തര മാധ്യമങ്ങളിൽ നേരത്തെ തന്നെ കേരള മോഡൽ വാഴ്ത്തപ്പെട്ടതാണ്.
ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു മുന്നൊരുക്കങ്ങൾ നടത്താനായത് വലിയ നേട്ടമായതായി മന്ത്രി പറഞ്ഞു.

ENGLISH SUMMARY: k k shy­la­ja teacher was guest at bbc for the ker­ala mod­el in covid prevention

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.