ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.കെ എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് തിരൂർ മലയാളം സർവകലാശാലയിൽ അസ്സിസ്റ്റന്റായാണ് നിയമനം. പുതിയ തസ്‌തിക സൃഷ്ടിച്ചാണ് സർക്കാർ നിയമനം നൽകിയിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ റദ്ധാക്കി തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിയിരുന്നു. സസ്‌പെൻഷൻ കാലാവധി 90 ദിവസത്തേയ്ക്ക് കൂടി നീട്ടി മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാര് ഇടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലായിരുന്നു വെന്നും അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ENGLISH SUMMARY: K M Basheer’s wife appointed as university assistant in Malayalam university
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.