ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചതിനെതിരെ പരിഹാസവുമായി കെ മുരളീധരൻ എം പി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവർ തന്നെയാണ് പൊളിച്ചത്. ഇനിയും അവർ തന്നെ അത് പൊളിച്ചോളും – കെ മുരളീധരൻ പരിഹസിച്ചു.
മോഡിയുടെ നല്ല കാലത്ത് പോലും കേരളത്തിൽ ബി ജെ പി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോൾ എന്ന് മുരളീധരൻ ചോദിച്ചു. കേരളത്തിൽ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുർബല, പിന്നെ ഗർഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരൻ പരിഹസിച്ചു. കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തതായി ഇന്നലെ രാവിലെയാണ് പ്രഖ്യാപനം വന്നത്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാണ് വാർത്താക്കുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതൃയോഗം ദില്ലിയിൽ നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രഖ്യാപനം നടന്നത്.
English summary: K Muraleedharan comment about surendhran