ബെന്നി ബെഹനാന് പിന്നാലെ കെ മുരളീധരനും സ്ഥാനമൊഴിഞ്ഞു. കെ മുരളിധരന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. സേണിയ ഗാന്ധിക്ക് രാജികത്തിലൂടെയാണ് സ്ഥാനം ഒഴിയുന്ന വിവരം കെ മുരളീധരന് അറിയിച്ചത്. ഒരാള്‍ക്ക് ഒരു പദവി സ്ഥാനം എന്നത് പാലിക്കാന്‍ സ്ഥാനം ഒഴിയുന്നുവെന്ന് മുരളീധരന് കത്തില്‍ വ്യക്തമാക്കി.
നേരത്തെ, ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചിരുന്നു. ബെന്നിക്കെതിരെ ഒരു വിഭാഗം നടത്തിയ കൊട്ടാര വിപ്ലവമാണ് അപ്രതീക്ഷിത രാജിയിൽ കലാശിച്ചത്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ബെന്നി പറഞ്ഞു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.
English summary: K Muraleedharan resigned from KPCC
You may also like this video: