ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ. യുമായ കെ. പോൾ തോമസിന് ‘എഫ് ഇ പില്ലർ ഓഫ് ബിഎഫ്‌എസ്‌ഐ ഇൻഡസ്ട്രി’ അവാർഡ്. മുൻനിര മാധ്യമ പ്രവർത്തകനായ ശ്യാമൾ മജുംദാറിൽ നിന്ന് മുംബൈയിൽ നടന്ന സമ്മിറ്റിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബിഎഫ്‌എസ്‌ഐ) മേഖലകളിലെ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
“കഴിഞ്ഞ വർഷങ്ങളിൽ ബാങ്ക് കൈവരിച്ച മികച്ച പ്രകടനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 25,019 കോടി രൂപയുടെ മൊത്ത ബിസിനസ്സാണ് ബാങ്ക് നേടിയത്,” കെ. പോൾ തോമസ് പറഞ്ഞു. ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് സമ്മിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ വിവിധ സെഷനുകളിലും പാനൽ ചർച്ചകളിലും പങ്കെടുത്തു.
English summary;k paul thomas award
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.