Web Desk

December 27, 2019, 6:44 pm

തടസങ്ങളില്ലാതെ ഗ്രാമപ്രദേശങ്ങളിലും ഇന്റർനെറ്റ്; കെ. ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

Janayugom Online

തിരുവനന്തപുരം: കെ. ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപ്രദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കെ. ഫോൺ . തിരുവനന്തപുരം പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള പതിനൊന്ന് കിലോമീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്.

സംസ്ഥാനത്തെ സർക്കാർ — അർധ സർക്കാർ സ്ഥാപനങ്ങൾക്കും, പിന്നോക്കം മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്കും സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകുകയെന്ന ലക്ഷ്യമാണ് കെ ഫോൺ പദ്ധതിക്ക് . ബാക്കിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകും. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിലൂടെയാണ് ഫൈബർ ലൈനുകൾ വലിക്കുന്നത്. വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിലെ ഉൾ പ്രദേശങ്ങളിലും സർവെ നടപടികൾ പൂർത്തിയായിന് ശേഷമാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

സംസ്ഥാനത്ത് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകേണ്ട 10,000 സർക്കാർ ഓഫിസുകളും തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോൾ ആരംഭിച്ച ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്നത് മാർച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂൺ മാസത്തോടെ 30,000 കിലോമീറ്ററും പൂർത്തീകരിക്കാനാകും.

‘you may also like this video’