December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

ഗൗരിയമ്മ വോട്ട് മുടക്കിയില്ല; ഇത്തവണ പോസ്റ്റൽ ബാലറ്റിലൂടെ

Janayugom Webdesk
ആലപ്പുഴ
March 29, 2021 9:58 pm

കേരളത്തിലെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ വാർധക്യത്തിന്റെ അവശതകൾക്കിടയിലും വോട്ട് ചെയ്തു. ചരിത്രത്തിലാദ്യമായി പോസ്റ്റൽ ബാലറ്റിലൂടെ എന്ന് മാത്രം. ഐക്യകേരളത്തിന് മുൻപും പിൻപും ഒട്ടേറെ തെരഞ്ഞെടുപ്പുകളെ നേരിട്ട ഗൗരിയമ്മക്ക് ഒരു കാര്യത്തിൽ മാത്രം തർക്കമില്ല. ഇത്തവണയും ഉറപ്പാണ് എൽഡിഎഫ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഒറ്റവാക്കിൽ പ്രതികരണം ഒതുക്കി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം വോട്ട് ചെയ്യാൻ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാൽ വോട്ടിലൂടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് വീട്ടിൽ വീണു പരുക്കേറ്റ ഗൗരിയമ്മ തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടം അനുസരിച്ചു അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താമെന്നറിഞ്ഞപ്പോൾ മുതൽ ഗൗരിയമ്മ സന്തോഷവതിയായിരുന്നു. ഇന്നലെ രാവിലെ ആണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യിച്ചത്.

Eng­lish sum­ma­ry: K R Gouriyam­ma casts postal vote

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.