ഗൗരിഅമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാനം

Web Desk
Posted on June 21, 2019, 8:37 am

ആലപ്പുഴ: ജെ എസ് എസ് നേതാവും മുന്‍ മന്ത്രിയുമായ കെ ആര്‍ ഗൗരിഅമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെത്തി. ഇന്നലെ രാവിലെ ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയ അദ്ദേഹം ബൊക്ക നല്‍കി ആദരിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശന്‍, ജി കൃഷ്ണപ്രസാദ്, നഗരസഭ കൗണ്‍സിലര്‍ റമി നസീര്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, ദേശിയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ എന്നിവരും ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനെത്തി.

you may also like this video