രാമായണം, മഹാഭാരതം, രാംജന്‍മഭൂമി എന്നിവ നേരത്തേ സ്വകാര്യവല്‍ക്കരിച്ചതാണ്; രാജ്യത്തെ സ്വകര്യ കമ്പനികൾക്ക് വിൽക്കുന്നതിൽ പരിഹാസവുമായി കെ ആർ മീര

Web Desk

തിരുവനന്തപുരം

Posted on May 17, 2020, 12:47 pm

കോവിഡിന്റെ മറവിൽ രാജ്യത്തെ കൽക്കരിയും ധാതുവിഭവവും സ്വകാര്യ കമ്പനികൾക്ക് വിൽക്കുന്നതിൽ പരിഹാസവുമായി എഴുത്തുകാരി കെ ആർ മീര രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കെ ആർ മീര തന്റെ പരിഹാസം പങ്കു വെച്ചിരിക്കുന്നത്. “രാമായണം, മഹാഭാരതം, രാംജന്‍മഭൂമി എന്നിവ നേരത്തേ സ്വകാര്യവല്‍ക്കരിച്ചതാണ്.ഇന്ത്യന്‍ സാഹിത്യവും ബോളിവുഡും ലേലത്തില്‍ പിടിക്കാന്‍ ആളില്ലാഞ്ഞിട്ടാണ്”-കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം;


കോവിഡിന്റെ മറവില്‍ പ്രതിരോധവും ബഹിരാകാശവും ഉള്‍പ്പെടെ തന്ത്ര പ്രധാന മേഖലകളിലേക്ക് കടന്നു കയറാന്‍ സ്വകാര്യ മേഖലയ്ക്ക് അവസരമൊരുക്കി നൽകുകയാണ് കേന്ദ്രം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജിന്റെ നാലാം ദിനത്തിലും നിരാശ മാത്രം ബാക്കി.

സാമ്പത്തിക പാക്കേജ് എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ നടത്തിവന്ന പ്രഖ്യാപനങ്ങൾ മിക്കതും നയപ്രഖ്യാപനങ്ങളായി മാറുന്ന കാഴ്ചയായിരുന്നു ഇന്നലെയും ഉണ്ടായത്. ബഹിരാകാശം, വ്യോമയാനം, പ്രതിരോധം, കല്‍ക്കരി-ധാതു ഖനനം, വൈദ്യുതി വിതരണം, ആണവോര്‍ജ്ജം, സാമൂഹിക അടിസ്ഥാന മേഖലകളിൽ സ്വകാര്യ മേഖലയ്ക്കു കയ്യടക്കാൻ അവസരം നല്‍കിക്കൊണ്ടുള്ള നയവ്യതിയാനങ്ങളാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയത്.

ENGLISH SUMMARY: k r meer­a’s Face­book post about pri­va­ti­za­tion of cen­tral govt

YOU MAY ALSO LIKE THIS VIDEO