March 25, 2023 Saturday

Related news

November 19, 2022
August 23, 2022
June 21, 2022
June 2, 2022
June 1, 2022
May 16, 2022
May 15, 2022
April 28, 2022
April 19, 2022
April 4, 2022

കെ റയില്‍: സാമൂഹികാഘാത പഠനത്തിനും അതിരടയാളം സ്ഥാപിക്കുന്നതിനും

Janayugom Webdesk
തിരുവനന്തപുരം
June 2, 2022 9:01 pm

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതും അലൈന്‍മെന്റിന്റെ അതിരടയാളം സ്ഥാപിക്കുന്നതും പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് കെ റയില്‍ അധികൃതര്‍. പദ്ധതിക്കായി വിശദമായ ഡിപിആര്‍ തയ്യാറാക്കാന്‍ അനുമതി നല്‍കിയെന്നല്ലാതെ കേരളത്തിന് മറ്റ് അനുമതികളൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്താനും അധികാരമുണ്ട്.

അതുകൊണ്ടു തന്നെ അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനും അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതിനു കേന്ദ്ര സര്‍ക്കാരിന്റെയോ റയില്‍വേ ബോര്‍ഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല.

ഓഫീസ് മെമ്മോറാണ്ടമനുസരിച്ച് സാധ്യതാ പഠനങ്ങള്‍ നടത്തുക, വിശദമായ പദ്ധതിരേഖകള്‍ തയ്യാറാക്കല്‍, പ്രാരംഭ പരീക്ഷണങ്ങള്‍, സര്‍വേകള്‍-അന്വേഷണങ്ങള്‍, പദ്ധതികള്‍ക്കായി ആവശ്യമായ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കല്‍,അതിര്‍ത്തി മതിലുകളുടെ നിര്‍മാണം, റോഡുകളുടെ നിര്‍മാണം, ചെറിയ പാലങ്ങളും കള്‍വെര്‍ട്ടുകളും നിര്‍മിക്കല്‍, ജല‑വൈദ്യുത ലൈനുകളുടെ നിര്‍മാണം, പദ്ധതിപ്രദേശത്തെ ഓഫീസുകളുടെ നിര്‍മാണം, പദ്ധതി പ്രദേശത്തെ താല്ക്കാലിക താമസ സൗകര്യങ്ങളൊരുക്കല്‍, പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കല്‍, വനം-വന്യജീവി വകുപ്പുകളുടെ അനുമതി, ബദല്‍ വനവല്‍ക്കരണം,വനഭൂമി തരം മാറ്റുന്നതിനുള്ള പണം നല്‍കല്‍ എന്നിവ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഡിപിആര്‍ കേന്ദ്ര റയില്‍വേ ബോര്‍ഡ് പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനക്കുശേഷം ബോര്‍ഡ് ആവശ്യപ്പെട്ട റയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വൈകാതെ സമര്‍പ്പിക്കുമെന്നും കെ റയില്‍ അറിയിച്ചു.

Eng­lish summary;K Rail: For Social Impact Stud­ies and Bound­ary Marking

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.