October 1, 2022 Saturday

Related news

February 19, 2021
February 15, 2021
November 26, 2020
October 25, 2020
October 16, 2020
October 2, 2020
September 27, 2020
September 24, 2020
September 17, 2020
August 9, 2020

ഹൈടെക്ക് അങ്കണവാടി മന്ദിര ഉദ്ഘാടനവും,കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻ്റർ മന്ദിരത്തിൻ്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു

Janayugom Webdesk
അഞ്ചൽ
September 27, 2020 8:23 pm

ഏരൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പിൻകോണം വാർഡിൽ അങ്കണവാടി ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനവും, വാർഡിലെ കുടുംബശ്രീ എഡിഎസ് സ്വന്തം ഭൂമിയിൽ നിർമ്മിക്കുന്ന കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻ്റർമന്ദിരത്തിൻ്റെ ശിലാസ്ഥാപനവും വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഷ ഷിബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എസ് സന്തോഷ് സ്വാഗതം പറഞ്ഞു.

സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ പി ആർ ബാലചന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം ജി ശ്രീധരൻപിള്ള, പഞ്ചായത്തംഗങ്ങളായ അലിൻ ലിനു, അനിത ഉസ്മാൻ, ലേഖ അജിത്ത്, എസ് ഹരിരാജ്, യമുനാ സന്തോഷ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിലംഗം എം സലിം, ഏരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ നൗഷാദ്, സിഡിഎസ് ചെയർപേഴ്സൺ സുജലത, ഐസി ഡി എസ് സൂപ്പർവൈസർ റ്റിറ്റി എന്നിവർ സംസാരിച്ചു. ബിന്ദു നന്ദി രേഖപ്പെടുത്തി.

മന്ത്രി അഡ്വ കെ രാജുവിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക്ക് അങ്കണവാടി നിർമ്മിച്ചത്. ഓൺലൈൻ ക്ലാസിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും അങ്കണവാടിയിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജൻഡർ റിസോഴ്സ് സെൻ്റർ മന്ദിരത്തിൻ്റെ നിർമ്മാണത്തിനായി മുപ്പത് ലക്ഷം രൂപയും അനുവദിച്ചിരുന്നു.

Eng­lish sum­ma­ry; k raju inagurated

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.