മോഹന്‍ലാലിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തി അവരോട് സംവദിച്ച് പ്രശസ്ത ഗായിക കെ എസ് ചിത്രയും. എല്ലാ ജില്ലകളിലുമുള്ള കോവിഡ് കണ്ട്രോള് റൂമുകളില്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചെന്നൈയിലെ വീട്ടില്‍ നിന്നും ചിത്ര ഒത്തുകൂടിയത്. ഗായിക ഒന്നോ രണ്ടോ പാട്ടുപാടി ആരോഗ്യ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ചിത്രയോടൊപ്പം സ്ക്രീനിലാണെങ്കിലും നേരിട്ടു സംവദിക്കാന്‍ കിട്ടിയ അവസരം എല്ലാവരും ഉപയോഗപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട മലയാളം, തമിഴ്, കന്നട ഭാഷകളിലുള്ള എല്ലാ ഗാനങ്ങളും ഒരു മടിയും കൂടാതെ ചിത്ര പാടി.
മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പാടിയ ‘ലോകം മുഴുവന്‍ സുഖം പകരാനായ് ’ എന്ന ഗാനവും ചിത്ര പാടി. നെറ്റിയില്‍ പൂവുള്ള, നീര്‍മണിപ്പീലിയില്‍, ആകാശഗംഗ തീരത്തിനപ്പുറം, പൂ മാനമേ, അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി, രാജ ഹംസമേ, മഞ്ഞള്‍ പ്രസാദവും, പൂന്തേനരുവീ, ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ, ഊവുരു പൂക്കളുമേ, അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍, ചീര പൂവുകള്‍ക്ക്, ഉയിരേ ഉയിരേ വന്തു എന്നോട് കലന്തുവിടേ ഇങ്ങനെ കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളായിരുന്നു ചിത്ര പാടിയത്. അതേസമയം ചിത്ര ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടും പാടിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങളെ ചിത്ര അഭിനന്ദിച്ചു. ആരോഗ്യ പ്രവർത്തകരുടെ പിന്തുണയും ആത്മാര്‍ത്ഥയും ഇല്ലെങ്കില്‍ നമ്മള് മോശം അവസ്ഥയിലേക്ക് പോയേനെയെന്ന് ചിത്ര പറഞ്ഞു. ഈ തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു.
ഈ പോരാട്ടത്തില്‍ നമ്മള് ജയിക്കുമെന്നും, നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരുകോടി നന്ദിയും പ്രാര്‍ത്ഥനയുമുണ്ടെന്നും ചിത്ര പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ എല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
English Summary: K.S chithra support kerala health workers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.