June 28, 2022 Tuesday

ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: കെ കെ ശിവരാമൻ

By Janayugom Webdesk
January 31, 2020

1963ലെയും94ലെയും ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണെമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആവശ്യപ്പെട്ടു. കേരളത്തിൽ എവിടെയും ഭൂമിപതിവ് ചട്ടങ്ങൾ ഒന്നാണെന്നിരിക്കെ ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകൾക്ക് പ്രത്യേകമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയ സർക്കാരിന്റെ നടപടിയ്ക്ക് എതിരായ കോടതി ഉത്തരവാണ് കഴിഞ്ഞദിവസം ഉണ്ടായത്.

8 വില്ലേജുകളിൽ ബാധകമാക്കിയ എൻ ഒ സി കേരളാമാകെ ബാധകമാക്കണെമന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇനിയെങ്കിലും സർക്കാർ അലസത വെടിഞ്ഞ് വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കഴിഞ്ഞ ഡിസംബർ 17ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിർമ്മാണ നിയന്ത്രണമടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്തിട്ടുള്ളതാണ്.

പട്ടയ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തിൽ വ്യക്തമാക്കിയതാണ്. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സർവ്വകക്ഷിയോഗം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ അടിയന്തരമായും സ്വീകരിക്കണമെന്ന് ശിവരാമൻ ആവശ്യപ്പെട്ടു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.