10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 2, 2024
August 31, 2024
August 29, 2024

കെ സ്മാർട്ട്: സേവനങ്ങള്‍ അതിവേഗം

Janayugom Webdesk
കൊല്ലം
December 19, 2023 10:30 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് എന്ന സംയോജിത സോഫ്റ്റ്‌വേർ ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യം നഗരങ്ങളിൽ നടപ്പാകുന്ന കെ സ്മാർട്ട് 2024 ഏപ്രിൽ ഒന്ന് മുതൽ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. അതോടുകൂടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ്‌വേർ സംവിധാനം നിലവിൽ വരും. രാജ്യത്താദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുസേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും. 

ചട്ടപ്രകാരമുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ബിൽഡിങ് പെർമിറ്റുകൾ ഓൺലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷൻ, രജിസ്ട്രേഷൻ തിരുത്തൽ എന്നിവ ഓൺലൈനായി ചെയ്യാം. സർട്ടിഫിക്കറ്റുകൾ ഇ‑മെയിലായും വാട്സ്ആപ്പിലൂടെയും ലഭ്യമാവും. എവിടെ നിന്നും ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ സാധ്യമാവും. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. രേഖകൾ ഓൺലൈനായി സമർപ്പിച്ച് സംരംഭകർക്ക് ലൈസൻസ് ഓൺലൈനായി സ്വന്തമാക്കി വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പർ ലഭിക്കുക, കെട്ടിട നികുതി അടയ്ക്കുക തുടങ്ങിയവ ഓൺലൈനായിരിക്കും.
പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്. 

തദ്ദേശ ഭരണ സംവിധാന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഓ‍ഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടും. ഈ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാകുന്ന കെ സ്മാർട്ട് മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങൾക്ക് ഓഫിസ് കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും സ്മാർട്ട് ഫോൺ മുഖേന നേടാനാവും. 

Eng­lish Sum­ma­ry; K Smart: Ser­vices Fast
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.