പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഇടതു മുന്നണിയുടെ മനുഷ്യ മഹാശൃംഖലയെ വിമർശിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് സോഷ്യൽമീഡിയയിൽ പൊങ്കാല. എഴുപത് ലക്ഷത്തോളം പേരെ അണിനിരത്തിക്കൊണ്ട് കാസർകോട് മുതൽ കളിയിക്കാവിള വരെ തീര്‍ത്ത മനുഷ്യമഹാശൃംഖലയ്ക്കെതിരെയാണ് കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. ആവർത്തന വിരസതയാണ് ഇതുകാണുമ്പോൾ തനിക്ക് തോന്നുന്നത് എന്ന് പറഞ്ഞ സുരേന്ദ്രനോട് തിരഞ്ഞെടുപ്പുകളില്‍ തുടരെ തോൽക്കുന്നതിൽ വിരസതയൊന്നുമില്ലേ..പോയി കൈ ഞെരമ്പ് മുറിക്കെടാ മാനസിക രോഗി…തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്. മനുഷ്യമഹാശൃംഖല വൻ വിജയമായതിനു പിന്നാലെയാണ് വിളറിപൂണ്ട കെ സുരേന്ദ്രൻ വിമർശനവുമായി രംഗത്തെത്തിയത്.
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ക്കുന്നത്. എംഎ ബേബിയായിരിക്കും മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി.ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം വലിയ ജനപിന്തുണയായാണ് മനുഷ്യമഹശൃംഖലയ്ക്ക് ലഭിച്ചത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേർന്നു.മനുഷ്യ മഹാശൃംഖലയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടികളും ശക്തമായിരുന്നു. ഭരണഘടനാ ആമുഖം വായിച്ച് നാല് മണിക്കാണ് പരിപാടി ആരംഭിച്ചത്. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം.അതേസമയം മ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
English Summary: K Surendran commented on cca protest of ldf
You may also like this video