തിരുവനന്തപുരം: ജെഎൻയുവിൽ കണ്ടത് പൗരത്വ സമരം പൊളിഞ്ഞതിലുള്ള കലിപ്പാണെന്ന് പറഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രന് കിട്ടിയത് എട്ടിന്റെ പണി. സര്‍വകലാശാലയില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ചതിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തത്തതാണ് സുരേന്ദ്രന് തിടിച്ചടിയായത്. ഹിന്ദു രക്ഷാ ദള്‍ നേതാവ് ഭൂപേന്ദ്ര തോമര്‍ ട്വിറ്റിറിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആണ് ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുന്നത്. സംഘപരിവാര്‍ അനുഭാവം പുലര്‍ത്തുന്ന വലത് പക്ഷ സംഘടനയാണ് ഹിന്ദു രക്ഷാ ദള്‍. ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യു ഹോസ്റ്റലുകളിലടക്കം മുഖം മറച്ചെത്തിയ ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് നിന്ന് എത്തിയ ആളുകളുമാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥി യൂണിയന് നേരത്തെ ആരോപിച്ചിരുന്നു. അതേ സമയം പോലീസ് ഇതുവരെ ഒരു അക്രമകാരിയേയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഐഷി ഘോഷടക്കമുള്ള വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജെഎൻയുവിൽ ആക്രമത്തിന് ഇരയായി തിരിച്ച് തിരുവനന്തപുരത്തെത്തിയ സൂരി എന്ന വിദ്യാർത്ഥിയെ ആക്ഷേപിക്കുന്നതരത്തിലും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ജെഎൻയുവിൽ ആക്രമം നടത്തിയത് എബിവിപി അനുകൂല പ്രവർത്തകരാണ് എന്ന് പറയുന്നത് പൊള്ളയാണെന്നും പൗരത്വസമരം ഫലം കാണാത്തത്തിലുള്ള അമർഷമാണ് ഈ തീർക്കുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്. റജിസ്ട്രേഷനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാർ നടത്തിയ അക്രമം വാർത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാർത്തയല്ല. ഇടതു ജിഹാദി വാട്സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാർത്തയായില്ല. മാരകായുധങ്ങളുമായി ക്യാമ്പസ്സിൽ അക്രമം നടത്തുന്ന ദൃശ്യങ്ങൾ വാർത്തയേ അല്ല. ഏകപക്ഷീയമായ വാർത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാൻ പോകുന്നില്ല. സത്യം അന്വേഷണത്തിൽ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്. മംഗലാപുരത്തും ലക്നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കിൽ ജെ. എൻ. യുവിൽ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യുമെന്നുംമാണ് കെ സുരേന്ദ്രൻ പറഞ്ഞത്.
ജെ. എൻ. യുവിൽ കോൺഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാർത്തകളാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ദേശീയമാധ്യമങ്ങൾ സത്യം പറയുമ്പോൾ മലയാള മാധ്യമങ്ങൾ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങൾ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാർത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോൺഗ്രസ്സ് സംഘമാണ് എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
എന്നാൽ ഇന്ന് ജെ എൻയുവിൽ നടന്ന ആക്രമങ്ങളുടെ പൂർണ ഉത്തരവാദിത്വം ഹിന്ദുരക്ഷാദൾ ഏറ്റെടുത്തതോടെ വൻ തിരിച്ചടി തന്നെയാണ് ബിജെപി നേരിടേണ്ടി വന്നത്. കമ്മ്യൂണിസ്റ്റുകളുടെ ഒരു ഹബ്ബാണ് ജെ.എന്‍.യു. അത്തരം ഹബ്ബുകള്‍ ഞങ്ങള്‍ക്ക് വച്ചുപൊറുപ്പിക്കാനാവില്ല. അവര്‍ നമ്മുടെ രാജ്യത്തേയും മതത്തേയും അപമാനിക്കുന്നു. നമ്മുടെ മതത്തോടുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്. ഭാവിയില്‍, ആരെങ്കിലും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാല്‍ മറ്റ് സര്‍വകലാശാലകളിലും ഞങ്ങള്‍ ഇതേ നടപടി സ്വീകരിക്കുമെന്നുമാണ് ഹിന്ദു രക്ഷാ ദള്‍ നേതാവ് ഭൂപേന്ദ്ര തോമര്‍ വ്യക്തമാക്കുന്നത്.
English summary: k surendran commented on jnu violence followup
You may also like this video