Wednesday
20 Feb 2019

കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ടയില്‍ കയറരുത്

By: Web Desk | Friday 7 December 2018 10:49 AM IST

കൊച്ചി:

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ല. അറസ്റ്റിലായി ഇരുപത്തിമൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. രണ്ടു പേരുടെ ആള്‍ ജാമ്യം വേണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 17 ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്ക് എതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതില്‍ കെ സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം. സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും ജാമ്യം ലഭിച്ചു.

Related News