കെ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ

Web Desk

തിരുവനന്തപുരം

Posted on February 15, 2020, 11:28 am

കെ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ. മുൻ സംസ്ഥാന അധ്യക്ഷമായിരുന്ന പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായ ശേഷം സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചത്. ഡൽഹിയിലായിരുന്നു പ്രഖ്യാപനം. നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയാണ് സുരേന്ദ്രൻ.

പാര്‍ട്ടിയില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തർക്കത്തെ തുടർന്ന് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് നീണ്ടു പോകകയായിരുന്നു. എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും അധ്യക്ഷൻ സ്ഥാനത്തേയ്ക്ക് ഉയർന്നു വന്നിരുന്നു.

Eng­lish Sum­ma­ry: K Suren­dran is the state pres­i­dent of the BJP.

you may also like this video;