Web Desk

കോന്നി

July 28, 2021, 1:16 pm

കോന്നിയിലെ പണവിതരണവും കെ സുരേന്ദ്രന്‌ കുരുക്ക്‌; എം ഗണേശന്‌ ‌വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്‌

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് കൂടാതെ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കോന്നിയിൽ പണം വിതരണം ചെയ്തെന്ന ധർമരാജന്റെ മൊഴി സുരേന്ദ്രന്‌ കുരുക്കാകും. തെരഞ്ഞെടുപ്പിലെ പണ വിതരണം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര കുറ്റമാണ്‌. പരാതിയുണ്ടായാൽ ഐപിസി 171 ബി പ്രകാരം ധർമരാജനും സുരേന്ദ്രനുമെതിരെ പൊലീസിന്‌ കേസെടുക്കാവുന്നതാണെന്ന്‌ നിയമ വിദഗ്‌ധൻ ഡോ. സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു.

171 ഇ പ്രകാരം ഒരു വർഷം തടവ്‌ ലഭിക്കാം.കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഒന്നിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ ധർമരാജന്റെ മൊഴി. ‘ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ട്‌. തെരഞ്ഞെടുപ്പുസമയത്ത്‌ മൂന്നുതവണ കോന്നിയിൽ പോയി. ബിജെപി കോഴിക്കോട്‌ ജില്ലാ പ്രസിഡന്റായിരുന്ന രഘുവിനായിരുന്നു കോന്നിയിൽ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ ചുമതല. അദ്ദേഹം സുഹൃത്താണ്‌. അവിടെ വണ്ടിയും ഡ്രൈവറെയും തന്നു. നിർദേശപ്രകാരം പഞ്ചായത്ത്‌ മെമ്പർമാരെയും ചുമതലക്കാരെയും കണ്ട്‌ 10,000 മുതൽ 20,000 രൂപ വീതംവരെ നൽകി. ആകെ രണ്ടുലക്ഷം കൈമാറി. ഞാൻ വരുന്ന വിവരം അവരോട്‌ പറഞ്ഞിരുന്നു’–- മൊഴിയിൽ പറയുന്നു.

പണത്തിന്റെ സ്രോതസ്സ്‌ വെളിപ്പെടുത്താൻ കഴിയാതായാൽ ബിജെപി നേതാക്കൾ പ്രതികളാകുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകൾ കേന്ദ്ര ഏജൻസികൾക്ക്‌ കൈമാറിയിട്ടുണ്ട്‌. ബിജെപി നേതാക്കളുടെ പങ്കുൾപ്പെടെ വിശദറിപ്പോർട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ പ്രത്യേക അന്വേഷകസംഘം കൈമാറും. മഞ്ചേശ്വരത്ത്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന് കെ സുരേന്ദ്രന്റെ പേരിൽ കേസുണ്ട്‌. സി കെ ജാനുവിനെ സ്ഥാനാർഥിയാക്കാൻ കൈക്കൂലി നൽകിയെന്ന കുറ്റത്തിന്‌ ബത്തേരിയിലും കേസുണ്ട്‌. ഇതിനിടെനിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന്‌ 35 ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്‌ ക്രൈംബ്രാഞ്ച്‌ വീണ്ടും നോട്ടീസ്‌ നൽകി. തെരഞ്ഞെടുപ്പുകാലത്ത്‌ ഉപയോഗിച്ച ഫോൺ ഒരാഴ്‌ചക്കുള്ളിൽ ഹാജരാക്കണമെന്നാണ്‌ ആവശ്യം.‌ നേരത്തെ നോട്ടീസ്‌ നൽകിയിട്ടും ഹാജരാക്കിയിരുന്നില്ല. ഇത്തവണയും നിരസിച്ചാൽ കേസെടുക്കാനാണ്‌ നീക്കം.

സി കെ ജാനുവിന്‌ കോഴ നൽകിയതിൽ ഗണേശന്‌ പങ്കുള്ളതായി‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. ജെആർപി ട്രഷറർ പ്രസീത അഴീക്കോടുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും ഗണേശനും നടത്തിയ സംഭാഷണങ്ങളിലും പങ്ക്‌ വ്യക്തം. കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ്‌ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടത്‌.കെ സുരേന്ദ്രനും 17 ബിജെപി ഭാരവാഹികളും ഉൾപ്പെടെ 250 സാക്ഷികളെ ചോദ്യംചെയ്തു. പ്രതിയായ ധർമരാജന്‌ സുരേന്ദ്രനെ കൂടാതെ, എം ഗണേശ്‌, ഗിരീശൻ നായർ എന്നിവരുമായി അടുത്ത ബന്ധമുണ്ട്‌. ധർമരാജൻ ഹവാല ഏജന്റാണെന്നും തെളിഞ്ഞിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി കൂടാതെ, കർണാടകത്തിൽ സ്വരൂപിച്ച 17 കോടിയുമുണ്ട്‌. പല ജില്ലയിലെ ബിജെപി ഭാരവാഹികൾക്ക് കൈമാറാൻ ധർമരാജന്റെ നേതൃത്വത്തിൽ 40 കോടിരൂപ കൊണ്ടുവന്നു. അതിൽ 4.40 കോടി മാർച്ച്‌ ആറിന്‌ സേലത്തും മൂന്നര കോടി രൂപ കൊടകരയിലും കവർച്ച ചെയ്‌തുധർമരാജൻ സുരേന്ദ്രനെ വിളിച്ചത്‌ 22 തവണനിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി കുഴൽപ്പണം കടത്തിയ ധർമരാജൻ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ 22 തവണ ഫോണിൽ ബന്ധപ്പെട്ടു. ബന്ധം പുറത്തുവരാതിരിക്കാൻ വിശ്വസ്‌തരുടെ ഫോൺ വഴിയാണ്‌ സംസാരിച്ചത്‌. കവർച്ച നടന്ന ഏപ്രിൽ മൂന്നിനും തലേന്നുമായി സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണന്റെ ഫോണിൽ 11 തവണ വിളിച്ചു. ഡ്രൈവറുടെയും പിഎയുടെയും ഫോണിലൂടെ പത്തുതവണയും സുരേന്ദ്രനുമായി സംസാരിച്ചു. ഈ സമയം സുരേന്ദ്രന്റെയും മറ്റുള്ളവരുടെയും ഫോണുകൾ കോന്നിയിലെ ഒരേ സ്ഥലത്താണ്‌ ഉണ്ടായിരുന്നത്‌. ഏപ്രിൽ അഞ്ചിന്‌ 62 സെക്കൻഡ്‌‌ സുരേന്ദ്രന്റെ ഫോണിലും സംസാരിച്ചതായി ധർമരാജന്റെ മൊഴിയിലുണ്ട്‌.

ധർമരാജന്റെ 9946400999 നമ്പറിൽനിന്നാണ്‌ സുരേന്ദ്രന്റെ മകന്റെ നമ്പറായ 9656292684ലേക്ക്‌ പത്തുതവണ വിളിച്ചത്‌. 512 സെക്കൻഡ്‌ സംസാരിച്ചു. സുരേന്ദ്രന്റെ ഡ്രൈവർ ലിബീഷിന്റെ 7012597746 നമ്പറിൽ ആറു‌ തവണയായി 361 സെക്കൻഡ്‌‌ സംസാരിച്ചു. സുരേന്ദ്രന്റെ പിഎ ഡിബിന്റെ 9947942804 എന്ന നമ്പറിൽ മൂന്നുതവണയായി 90 സെക്കൻഡും ‌സംസാരിച്ചു. 8086667401 എന്ന ധർമരാജന്റെ മറ്റൊരു നമ്പറിൽനിന്നും ഹരികൃഷ്‌ണനെയും ഡിബിനെയും വിളിച്ചിട്ടുണ്ട്‌. ഈ ഫോണുകൾ വഴി സുരേന്ദ്രനുമായാണ്‌ സംസാരിച്ചത്‌. ഏപ്രിൽ രണ്ടിന്‌ ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻനായരെ രണ്ടു തവണ വിളിച്ചു. ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്‌ണയുമായി ഏഴു തവണ 300 സെക്കൻഡ്‌ സംസാരിച്ചു. പത്തനംതിട്ടയിലെ ബിജെപി ഓർഗനെസിങ് സെക്രട്ടറി അനിൽകുമാറിനെ നാലുതവണയും ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജ്ജയ്‌സേനനെ 15 തവണയും വിളിച്ചു. കോൾ ലിസ്‌റ്റിന്റെ വിശദവിവരം ഇരിങ്ങാലക്കുട ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ പ്രത്യേക അന്വേഷകസംഘം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്‌.കൊടകര കുഴൽപ്പണകവർച്ചാക്കേസിൽ പൊലീസ്‌ പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ ഇടനിലക്കാരൻ ധർമരാജൻ സമർപ്പിച്ച ഹർജി വീണ്ടും കോടതി നീട്ടി. പണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ്‌ കേസ്‌ ആഗസ്റ്റ്‌ നാലിലേക്ക്‌ മാറ്റിയത്‌.

ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനെത്തിച്ച കുഴൽപ്പണമാണ്‌ കൊടകരയിൽ കവർന്നത്‌. പൊലീസ്‌ ഒന്നരക്കോടിയോളം രൂപ പ്രതികളിൽനിന്ന്‌ പിടിച്ചെടുത്തിരുന്നു. ഇത്‌ വിട്ടുകിട്ടാനാവശ്യപ്പെട്ടാണ് ധർമരാജൻ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.പണത്തിന്റെ ഉറവിടം തെളിയിക്കുന്ന അസൽ രേഖകൾ ഹാജരാക്കാൻ അന്വേഷക സംഘം ആവശ്യപ്പെട്ടെങ്കിലും ധർമരാജന്‌ കഴിഞ്ഞിരുന്നില്ല. കോടതിയിലും രേഖ ഹാജരാക്കാനായില്ല. പകരം കുറ്റപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ട്‌ കോടതിയിൽ അപേക്ഷ നൽകി. ബിജെപിക്കുവേണ്ടി എത്തിച്ച കുഴൽപ്പണമാണ്‌ കവർച്ച ചെയ്‌തതെന്ന്‌ ധർമരാജൻ അന്വേഷകസംഘത്തിന്‌ മൊഴി നൽകിയിരുന്നു. ഇത്‌ കുറ്റപത്രത്തിലുമുണ്ട്‌. കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം നേരിടുന്ന കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാവര്‍ത്തിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍. കൊടകര കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം നേരിടുന്ന വ്യക്തി അധ്യക്ഷനായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സഹപ്രവര്‍ത്തകര്‍ക്ക് വലിയ സംശയമുണ്ടെന്നും പി പി മുകുന്ദന്‍ പറയുന്നു.

കുഴൽപ്പണം കടത്തിയ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുരേന്ദ്രനെതിരെ നിർണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു.കവർച്ചാ ദിവസം അർധരാത്രി ധർമരാജൻ വിളിച്ച ഏഴ്‌ ഫോൺകോളുകളിൽ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണന്റെ നമ്പറുമുണ്ട്‌. കോൾ ലിസ്‌റ്റ്‌ പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്‌, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യംചെയ്‌തു. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളിൽനിന്ന്‌ ധർമരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്‌. ഏപ്രിൽ മൂന്നിനാണ്‌ ബിജെപിയുടെ കുഴൽപ്പണവുമായി പോയ സംഘത്തിൽനിന്ന്‌ ബിജെപിയുടെ തന്നെ മറ്റൊരുസംഘം കൊടകരയിൽ പണം തട്ടിയത്‌. കാർ ഡ്രൈവർ ഷംജീർ 25 ലക്ഷം രൂപ കവർന്നതായി പൊലീസിൽ പരാതി നൽകി. ഒരാളെ പിടികൂടിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. തെളിവുകളും സാക്ഷിമൊഴികളും ബിജെപി ഉന്നതരിലേക്ക്‌ എത്തി.

25 ലക്ഷം എന്നത് ‌ കള്ളമാണെന്നും മൂന്നര കോടി രൂപ ഉണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.ഒന്നരകോടിയോളം രൂപയും കള്ളപ്പണം കൊടുത്ത്‌ വാങ്ങിയ 347 ഗ്രാം സ്വർണവും പൊലീസ്‌ കണ്ടെത്തി. സംഭവമുണ്ടായ ഉടൻ പ്രതികളും പണത്തിന്റെ ഉടമകളെന്ന്‌ അവകാശപ്പെട്ടവരും ബന്ധപ്പെടാൻ ശ്രമിച്ചത്‌ സുരേന്ദ്രനെയാണ്. കള്ളപ്പണ വിതരണത്തിൽ സുരേന്ദ്രന്റെ പങ്കാണ് ഇതിലൂടെ തെളിഞ്ഞത്. വയനാട്ടിൽ സി കെ ജാനുവിനും മഞ്ചേശ്വരത്ത്‌ സുന്ദരയ്‌ക്കുമടക്കം പണം നൽകി. കള്ളപ്പണം എന്തിനൊക്കെ ഉപയോഗിച്ചുവെന്നും എത്ര കോടി കൊണ്ടുവന്നുവെന്നും ഉത്തരം പറയേണ്ടിവരും.പി കെ കൃഷ്ണദാസുൾപ്പെടെയുള്ള നേതാക്കൾ ഇടപാട്‌ അറിയരുതെന്ന്‌‌ സുരേന്ദ്രൻ പറഞ്ഞതും‌ പുറത്തുവന്നു. നേതാക്കളെപോലും വിശ്വാസത്തിലെടുക്കാതെ സംസ്ഥാന അധ്യക്ഷൻ പാർടിയെ വഞ്ചിച്ചുവെന്ന വികാരമാണ് ബിജെപിക്കുള്ളിലുംശക്തമാണ്.

You may also like this video: