കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘനത്തിന്റെ നടപടി. ബിജെപി ആലപ്പുഴ ജില്ല ട്രഷറര്‍ കെ. ജി കര്‍ത്ത പണം വന്നത് ആര്‍ക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് നേരത്ത മൊഴി നല്‍കിയിരുന്നത് . ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ മൊഴി എടുക്കുക. അതേസമയം, എന്നാകും സുരേന്ദ്രനെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നരക്കോടി വരുന്ന വിവരം പല ബിജെപി നേതാക്കള്‍ക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.
English Summary : k surendran to be interrogated by police in kodakara black money case
You may also like this video :