മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം

Web Desk
Posted on May 28, 2019, 7:58 pm

ആലപ്പുഴ:  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം. ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ വിവി വിനോദ്, ക്യാമറാമാന്‍ പി കെ പ്രശാന്ത് എന്നിവര്‍ക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത കെ സുരേന്ദ്രന്‍ യാതൊരുവിധ പ്രകോപനവും ഇല്ലാതെ കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.

തങ്ങള്‍ വിചാരിച്ചാല്‍ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല, മര്യാദക്ക് അല്ലെങ്കില്‍ തെരുവില്‍ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ പുറത്ത് ഉണ്ടെന്നും  സുരേന്ദ്രന്‍  ഭീഷണി മുഴക്കുകയും ചെയ്തു.