Thursday
21 Mar 2019

കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി

By: Web Desk | Saturday 8 December 2018 11:07 AM IST


തിരുവനന്ത് പുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. ഗൂഢാലോചന കേസില്‍ 22  ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. ജയിലിന് മുന്നില്‍ നിന്ന് തുറന്ന ജീപ്പില്‍ അദ്ദേഹം എ.എന്‍ രാധാകൃഷ്ണന്‍ നിരഹാരമിരിക്കുന്ന സമരപ്പന്തലില്‍ എത്തും.

സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.

Related News