Web Desk

തൃശ്ശൂര്‍

June 04, 2021, 10:00 pm

കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

Janayugom Online

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറി ദിപിന് നോട്ടീസ് അയച്ചു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. അതേസമയം കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:K Suren­dran’s sec­re­tary will be ques­tioned tomorrow
You may also like this video