Web Desk

കാബൂള്‍

June 12, 2020, 6:17 pm

അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ സ്ഫോടനം; നാലു പേർ മരിച്ചു

Janayugom Online

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഇമാം ഉൾപ്പടെ നാല് പേർ മരിച്ചു. നിരവധി പേർക്കാണ് പരിക്കേറ്റത്. ഷിര്‍ ഷാ ഇ സൂരി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ആരും തയാറായിട്ടില്ല. യുഎസ് അധിനിവേശം തകർത്തെറിഞ്ഞ രാജ്യത്ത് അഫ്ഗാൻ സർക്കാരും താലിബാൻ പോരാളികളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് യുഎസ് മധ്യസ്ഥ ശ്രമം നടത്തിവരികയാണ്.

Eng­lish sum­ma­ry; kabool church explosion

you may also like this video;