28 March 2024, Thursday

Related news

October 7, 2023
August 23, 2023
January 25, 2023
August 18, 2022
April 30, 2022
January 23, 2022
January 9, 2022
November 7, 2021
November 3, 2021
September 18, 2021

കാബൂള്‍ സ്‌ഫോടനം നടത്തിയത് ഡല്‍ഹിയില്‍ പിടിയിലായ ഭീകരവാദി

Janayugom Webdesk
കാബൂള്‍
September 18, 2021 10:09 pm

അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഓഗസ്റ്റ് 26 ന് നടന്ന ചാവേര്‍ സ്‌ഫോടനം നടത്തിയത് അഞ്ചു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പിടിയിലായ ഭീകരവാദിയാണെന്ന് ഐഎസ്‌ഐഎസ് ‑കെ അവരുടെ പ്രസിദ്ധീകരണത്തിലൂടെ അവകാശപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു.

അഫ്ഗാന്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ അടക്കം ഇരുന്നോറോളം പേർ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനം നടത്തിയ ചാവേറിന്റെ വിശദാംശങ്ങളാണ് ഐഎസ്‌ഐഎസ് — കെ വെളിപ്പെടുത്തിയിരിക്കുന്നത്.

അബ്ദുര്‍ റഹ്മാന്‍ അല്‍ ലോഗ്രി എന്ന ഭീകരനാണ് ചാവേര്‍ സ്‌ഫോടനം നടത്തിയതെന്നാണ് ഐഎസ്‌ഐഎസ് ‑കെ യുടെ അവകാശവാദം. ഭീകരാക്രമണം നടത്തുന്നതിനായി അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ലോഗ്രി ഡല്‍ഹിയില്‍ അറസ്റ്റിലായി. തടവുശിക്ഷ അനുഭവിച്ചശേഷം ലോഗ്രിയെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി. ആ ഭീകരനാണ് 180‑ലേറെപ്പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ചാവേര്‍ സ്‌ഫോടനം നടത്തിയത് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
eng­lish summary;Kabul blasts followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.