29 March 2024, Friday

Related news

October 7, 2023
August 23, 2023
January 25, 2023
August 18, 2022
April 30, 2022
January 23, 2022
January 9, 2022
November 7, 2021
November 3, 2021
September 18, 2021

കാബൂളിലെ പള്ളിയില്‍ സ്ഫോടനം; 20 പേര്‍ മരിച്ചു; 40 പേര്‍ക്ക് പരിക്ക്

Janayugom Webdesk
കാബൂള്‍
August 18, 2022 9:00 am

അഫ്ഗാനിസ്ഥാന്‍ കാബൂളില്‍ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചതായും 40ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വടക്ക് പടിഞ്ഞാറന്‍ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയില്‍ സ്‌ഫോടനം നടന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

മരണസംഖ്യ സംബന്ധിച്ച് താലിബാന്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. പള്ളിയ്ക്കുള്ളിലാണ് സ്‌ഫോടനം നടന്നതെന്നും എത്രപേര്‍ മരിച്ചെന്ന് ഇതുവരെ വ്യക്തമല്ലെന്നും കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്‌റാനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Eng­lish sum­ma­ry; Kab­ul mosque blast; 20 peo­ple died; 40 peo­ple were injured

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.