പൊതുവിതരണ രംഗത്തുണ്ടായത് വിപ്ലവകരമായ മാറ്റം; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Web Desk
Posted on September 24, 2020, 5:27 pm

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഭക്ഷ്യ‑പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായതെന്നു സഹകരണ‑ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും വരുന്ന നാലുമാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് സാധാരണക്കാരുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കുന്നതുകൊണ്ടാണ് ഇത്തരം ജനക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ പൊതുവിതരണരംഗം അഴിമതി മുക്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചു റേഷൻ വിതരണം എല്ലാവരിലും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനായെന്നും ഇതു മാതൃകാപരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ആനയറ ഭജനമഠം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേയർ കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർമാരായ കെ.ശോഭ റാണി, എം.എ. കരിഷ്മ, ഹിമ സിജി ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്.റാണി, സപ്ലൈകോ റീജിയണൽ മാനേജർ വി. ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.

Eng­lish sum­ma­ry; kadakam pal­li suren­dran state­ment

You may also like this video;